Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Melbourne

ക്രി​ക്ക​റ്റ് ബോ​ൾ ക​ഴു​ത്തി​ൽ​ക്കൊ​ണ്ടു ; ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു

മെ​ൽ​ബ​ൺ: ക്രി​ക്ക​റ്റ് പ​രി​ശീ​ല​ന​ത്തി​നി​ടെ ബോ​ൾ ക​ഴു​ത്തി​ൽ​ക്കൊ​ണ്ട് പ​രി​ക്കേ​റ്റ 17 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച ഫെ​ർ​ൻ​ട്രീ ഗ​ല്ലി​യി​ൽ​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബെ​ൻ ഓ​സ്റ്റി​നാ​ണ് മ​രി​ച്ച​ത്.

ഹെ​ല്‍​മ​റ്റ് ധ​രി​ച്ചി​രു​ന്നെ​ങ്കി​ലും ബൗ​ളിം​ഗ് മെ​ഷീ​നി​ല്‍ നി​ന്ന് എ​ത്തി​യ പ​ന്ത് ബെ​ന്നി​ന്‍റെ ക​ഴു​ത്തി​നും ത​ല​ക്കു​മി​ട​ക്കു​ള്ള ഭാ​ഗ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​രാ​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വ്യാ​ഴാ​ഴ്ച മ​ര​ണം സം​ഭ​വി​ച്ചു.

പ്ര​ദേ​ശി​ക ക്ല​ബു​ക​ളാ​യ ഫെ​ര്‍​ട്രി ഗ​ല്ലി​യും എ​യി​ല്‍​ഡ​ണ്‍ പാ​ര്‍​ക്കും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി നെ​റ്റ്‌​സി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഫെ​ർ​ൻ​ട്രീ ഗ​ല്ലി ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ താ​ര​മാ​യി​രു​ന്ന ബെ​ൻ ഓ​സ്റ്റി​ൻ.

ബെ​ന്നി​ന്‍റെ അ​ച്ഛ​ൻ ജെ​യ്‌​സാ​ണ് മ​ര​ണ​വാ​ർ​ത്ത ലോ​ക​ത്തെ അ​റി​യി​ച്ച​ത്. കൗ​മാ​ര​താ​ര​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഫെ​ർ​ൻ​ട്രീ ഗ​ല്ലി ആ​ൻ​ഡ് ഡി​സ്ട്രി​ക്റ്റ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഫെ​ര്‍​ട്രി ഗ​ല്ലി, മ​ള്‍​ഗ്രേ​വ്, എ​ല്‍​ഡ​ണ്‍ പാ​ര്‍​ക്ക് ക്രി​ക്ക​റ്റ് ക്ല​ബു​ക​ളി​ല്‍ സ​ജീ​വ അം​ഗ​മാ​യി​രു​ന്ന ബെ​ന്‍. ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റാ​യ ഷെ​ഫീ​ൽ​ഡ് ഷീ​ൽ​ഡി​നി​ടെ പ​ന്ത് ത​ല​യി​ൽ​ക്കൊ​ണ്ട് 2014ൽ ​ഓ​സ്‌​ട്രേ​ലി​യ​ൻ താ​രം ഫി​ൽ ഹ്യൂ​സ് മ​രി​ച്ചി​രു​ന്നു.

 

 

Latest News

Up